കാഞ്ഞങ്ങാട്: ഡോക്‌ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 8.67 ലക്ഷം രൂപ തട്ടിയെടുത്തു. കാഞ്ഞങ്ങാട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ ഡോ. കെ. വിനോദ് കുമാറിന്റെ രണ്ട് അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.


ഓൺലൈൻ വഴി പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ് നടന്നത്. അവന്യൂസ് ഇൻഡ്വ പ്രൈവറ്റ് ലിമിറ്റഡ് എന്ന അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി.
ഈ മാസം 17നും 27നും രണ്ട് തവണകളായാണ് പണം പിൻവലിച്ചത്.ഡോക്ടർ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു
Rs 8.67 lakhs stolen from doctor's bank account